കൊരട്ടി മുത്തിയോടുള്ള പ്രാർത്ഥന                                    Home  English Prayer

                                                                                                                                            Cannot read    Download Malayalam Font   PDF Version

 

നന്മ നിറഞ്ഞ മറിയമേ, ദയവുള്ള  മാതാവേ, ഞാൻ എൻറെ  ശരീരവും ശരീരവും ആത്മാവും ചിന്തകളും പ്രവൃത്തികളും ജീവിതവും നിന്നിൽ ഭരമേൽപ്പിക്കുന്നു. ഓ അമ്മെ, കൊരട്ടിമുത്തി, അങ്ങ് കൈകളിലേന്തിയ ഞങ്ങളുടെ കർത്താവായ ഉണ്ണിയേശുവിന്റെ അനുഗ്രഹത്താൽ എല്ലാ പ്രലോഭനങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കേണമേ. അങ്ങയുടെ പുത്രനും എൻറെ ദൈവവുമായ യേശുവിന്റെ കൃപയും അനുഗ്രഹവും എനിക്ക് ലഭ്യമാക്കണമെ.

 ഓ മറിയമേ, കൊരട്ടിമുത്തി, ഏതിനെക്കാളും ഉപരിയായി പൂർണ ഹൃദയത്തോടെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഓ എൻറെ കൊരട്ടിമുത്തി, ദൈവമാതാവേ, എനിക്ക് എല്ലാ അനുഗ്രഹങ്ങളും പ്രദാനം ചെയ്യണമേ. വിശിഷ്യ( ആവശ്യം പറയുക ...........  ) അങ്ങയുടെ പുത്രനായ ഉണ്ണിയേശുവിന്റെ അനുഗ്രഹത്താൽ സാധിച്ചു തരുവാനും സഹായിക്കണമേ, ആമേൻ.

 പരിശുദ്ധ അമ്മേ കൊരട്ടിമുത്തി, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ  ( പത്തു പ്രാവശ്യം)